കോവിഡ്, സൗദിയിൽ ഇതേവരെ ഏറ്റവും കൂടുതൽ രോഗം ബാധിച്ചത് റിയാദിൽ, തൊട്ടുപിറകിൽ ജിദ്ദ

ജിദ്ദ- സൗദിയിൽ കോവിഡ് മഹാമാരി ആരംഭിച്ചതു മുതൽ ഏറ്റവും കൂടുതൽ പേർക്ക് രോഗം ബാധിച്ചത് റിയാദിൽ. ഇതേവരെ 89,566 പേർക്കാണ് രോഗം ബാധിച്ചത്. ഇതിൽ 87,025 പേരുടെയും അസുഖം ഭേദമായി. 1692 പേർ റിയാദിൽ ചികിത്സയിലുണ്ട്. റിയാദിന് പിറകിൽ ഏറ്റവും കൂടുതൽ രോഗം ബാധിച്ചത് ജിദ്ദയിലാണ്. 45,422 പേർക്കാണ് ജിദ്ദയിൽ രോഗം ബാധിച്ചത്. ഇതിൽ 42340 പേരുടെയും അസുഖം ഭേദമായി. 1246 പേർ ഇപ്പോഴും ചികിത്സയിലുണ്ട്. കൂടുതൽ രോഗം ബാധിച്ചതിൽ മൂന്നാം സ്ഥാനം മക്കയിലാണ്. 40,995 പേർക്ക് ഇവിടെ രോഗം ബാധിച്ചു. ഇതിൽ 39,066 പേരുടെയും അസുഖം ഭേദമായി. നിലവിൽ മക്കയിൽ 932 പേർ ചികിത്സയിലുണ്ട്. മദീനയിൽ 24,463 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 23,980 പേരുടെ അസുഖം ഭേദമായി. മദീനയിൽ 236 പേർ മാത്രമാണ് ചികിത്സയിലുള്ളത്. ദമാമിൽ 22958 പേർക്ക് അസുഖം ബാധിച്ചതിൽ 22455 പേർക്കും രോഗം ഭേദമായി. ദമാമിൽ 172 പേർ ചികിത്സയിലുണ്ട്. ഹുഫൂഫിലാണ് പിന്നീട് കൂടുതൽ രോഗികളുള്ളത്. 22678. ഇതിൽ 22161 പേരും ആശുപത്രി വിട്ടു. 158 പേർ നിലവിൽ ചികിത്സയിലുണ്ട്. തായിഫിൽ 12942 പേർക്ക് രോഗം ബാധിച്ചതിൽ 12378 പേരുടെയും രോഗം ഭേദമായി. 260 പേരാണ് തായിഫിൽ ചികിത്സയിലുളളത്. അൽ മുബാറസിൽ 10207 പേർക്ക് രോഗം ബാധിച്ചു. ഇതിൽ 9962 പേരുടെ അസുഖം ഭേദമായി. 130 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. ബാക്കി സൗദിയിലെ ഒരു നഗരത്തിലും പതിനായിരത്തിന് മുകളിൽ രോഗബാധയുണ്ടായില്ല. ഖത്തീഫ് 9107, ഖമീസ് മുശൈത്ത് 8918, അൽ ഖുബാർ 8371, ഹായിൽ 7421, യാമ്പു 7194, ബുറൈദ 6455, ജുബൈൽ 6386, അബഹ 6229, ദഹ്‌റാൻ 5627, നജ്‌റാൻ 5352, തബൂക്ക് 5182, ഹഫർ അൽ ബാത്തിൻ 4479, ജിസാൻ 4150, വാദി ദവാസിർ 3361, ഉനൈസ 2968 എന്നിങ്ങനെയാണ് വിവിധ നഗരങ്ങളിലെ രോഗികളുടെ എണ്ണം. (കൂടുതൽ സ്ഥലങ്ങളിലെ രോഗികളുടെ വിവരമറിയാൻ  ഇവിടെ ക്ലിക്ക് ചെയ്യുക)
 

Latest News