Sorry, you need to enable JavaScript to visit this website.

കോവിഡ് വാക്‌സിന് ഇ-വൗച്ചര്‍ നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യൂദല്‍ഹി- കോവിഡ് വാക്‌സിനേഷന്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഇ-വൗച്ചര്‍ പദ്ധതി ആരഭിക്കുമെന്ന് നീതി ആയോഗ് അംഗം വി.കെ.പോള്‍ പറഞ്ഞു.
സ്വകാര്യ ആശുപത്രികളില്‍ മറ്റൊരാള്‍ക്ക് വേണ്ടി കോവിഡ് വാക്‌സിന്‍ ബുക്ക് ചെയ്യാന്‍ അനുവദിക്കുന്നതാണ് ഇ-വൗച്ചര്‍. ആശുപത്രിയില്‍നിന്ന് വൗച്ചര്‍ വാങ്ങി മറ്റൊരാള്‍ക്ക് നല്‍കാം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഈ പദ്ധതി. ഇലക്ട്രോണിക് വൗച്ചറുകള്‍ സ്വകാര്യ കേന്ദ്രങ്ങളില്‍ നല്‍കി വാക്‌സിന്‍ സ്വീകരിക്കാം.
ജൂണ്‍ 21 ന് പദ്ധതി നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാളുടെ പേരില്‍ വാങ്ങുന്ന വൗച്ചര്‍ വേറെ ഒരാള്‍ക്ക് കൈമാറാന്‍ അനുവദിക്കില്ല.

 

Latest News