ചോക്‌സി പ്രേമിക്കാന്‍ ശ്രമിച്ചിരുന്നു, നിരന്തരം മേസേജ് അയച്ചു-ബാര്‍ബറ

ന്യൂദല്‍ഹി- പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 13,500 കോടി രൂപയുടെ തട്ടിപ്പ് നടത്തി നാടുവിട്ട വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ കാമുകിയല്ലെന്നും തട്ടിക്കൊണ്ടുപോകല്‍ കള്ളക്കഥയാണെന്നും വ്യക്തമാക്കി ബാര്‍ബറ ജബറിക്ക.
താനുമായി അടുപ്പം സ്ഥാപിക്കാന്‍ മെഹുല്‍ ചോക്‌സി നിരന്തരം ശ്രമിച്ചിരുന്നുവെങ്കിലും താന്‍ വഴങ്ങിയില്ലെന്ന് അവര്‍ എ.എന്‍.ഐയോട് പറഞ്ഞു.
കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ചോക്‌സിയെ അറിയാം. ഏപ്രില്‍ വരെ നിരന്തരം മെസേജുകള്‍ അയച്ചിരുന്നു. മാസത്തിലൊരിക്കല്‍ മാത്രമാണ് താന്‍ മറുപടി നല്‍കിയിരുന്നത്. ജോളി ഹാര്‍ബര്‍ പ്രദേശത്തുനിന്ന് ആരേയും തട്ടിക്കൊണ്ടുപോകാനാവില്ലെന്നും ബാര്‍ബറ പറഞ്ഞു.
ബാര്‍ബറയും ഇന്ത്യന്‍ ഉദ്യോഗസ്ഥരായ ഗുര്‍മിത് സിംഗ്, നരിന്ദ്ര സിംഗ് എന്നിവരുമാണ് തട്ടിക്കൊണ്ടുപോയതെന്ന് ഇപ്പോള്‍ ഡൊമിനിക്കയിലുള്ള ചോക്‌സി പരാതിയില്‍ പറഞ്ഞിരുന്നു. മെയ് 23 ന് വൈകിട്ട് അഞ്ച് മണിക്ക് ബാര്‍ബറയെ കാണാന്‍ പോയപ്പോള്‍ ആന്റിഗ്വ പോലീസുകാരെന്ന് അവകാശപ്പെട്ട് എട്ടുപത്തുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് ചോക്‌സി ആന്റിഗ്വ ആന്റ് ബര്‍ബുഡ പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞത്.
തന്നെ ആരും കാണാന്‍ വന്നിട്ടില്ലെന്നും താന്‍ അയാളുടെ കാമുകിയല്ലെന്നും  ബാര്‍ബറ ആവര്‍ത്തിച്ചു.

 

Latest News