Sorry, you need to enable JavaScript to visit this website.

സ്വർണ്ണക്കടത്ത് കേസ്: ദുബായിൽനിന്ന് പ്രതിയെ അറസ്റ്റ് ചെയ്തു

കൊച്ചി - നയതന്ത്ര ബാഗ് ഉപയോഗിച്ചുള്ള സ്വർണക്കടത്തു കേസിലെ പ്രതി ഓമശേരി കല്ലുരുട്ടി സ്വദേശി പി.എസ്.മുഹമ്മദ് മൻസൂറിനെ അറസ്റ്റ് ചെയ്തു. എൻ.ഐ.എ കൊച്ചി യൂണിറ്റാണ് അറസ്റ്റ് ചെയ്തത്. ദുബായിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് എൻ.ഐ.എ എത്തി അറസ്റ്റ് ചെയ്തത്. ഇയാളെ കൊച്ചിയിൽ എത്തിച്ചു. 
നേരത്തേ അറസ്റ്റിലായ റമീസിന്റെ സഹായിയാണ് ഇയാൾ. കേസ് വിവരങ്ങൾ പുറത്തു വന്നതിനു പിന്നാലെ ഒളിവിൽ പോകുകയായിരുന്നു. മൻസൂറിനെ കൊച്ചിയിൽ എത്തിച്ചു. കേസിൽ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ച ശേഷം വിദേശത്തു നടക്കുന്ന ആദ്യ അറസ്റ്റാണ് ഇത്.

Latest News