രാഹുൽ ഗാന്ധിയുടെ വിശ്വസ്തൻ ജിതിൻ പ്രസാദ ബി.ജെ.പിയിൽ

ന്യൂദൽഹി- രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നു. കോൺഗ്രസിൽ നേതൃമാറ്റമാവശ്യപ്പെട്ട ജി-23 സംഘത്തിലുണ്ടായിരുന്ന ആളായിരുന്നു. 
ഏറെ ചിന്തിച്ചെടുത്ത തീരുമാനമാണെന്നും നിലവിലെ സഹചര്യത്തിൽ കൃത്യമായ പദ്ധതികളും നേതൃത്വവുമുള്ളത് ബി.ജെ.പിക്കാണെന്നും ജിതിൻ പ്രസാദ പറഞ്ഞു. പാർട്ടിയിൽ മാറ്റങ്ങൾ വരുത്തണമെന്നാവശ്യപ്പെട്ട് സോണിയ ഗാന്ധിയെ സമീപിച്ച നേതാക്കളിൽ ഒരാളായിരുന്നു ജിതിൻ പ്രസാദ. ബംഗാളിൽ കോൺഗ്രസിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു.
 

Latest News