പാലത്തില്‍ നിന്ന് ബസ് താഴേക്കു മറിഞ്ഞ് 17 മരണം

കാന്‍പൂര്‍- യുപിയിലെ കാന്‍പൂരില്‍ ബസ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് പാലത്തില്‍ നിന്ന് താഴേക്കു മറിഞ്ഞുണ്ടായ അപകടത്തില്‍ 17 യാത്രക്കാര്‍ മരിച്ചു. കാന്‍പൂരിനു സമീപം സചേന്ദിയില്‍ ചൊവ്വാഴ്ച രാത്രിയാണ് അപകടം. അപകടത്തില്‍ 30ഓളം പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില ഗുരുതരമാണെന്നും റിപോര്‍ട്ടുണ്ട്. വേഗതയില്‍ ഓടുന്ന ബസ് ഒരു മുച്ചക്ര വാഹനവുമായി കൂട്ടിയിടിച്ച് നിയന്ത്രണംവിട്ടു മറിയുകയായിരുന്നുവെന്നും കൂട്ടിയിടിച്ചത് ജെസിബി ലോഡറുമായാണെന്നും റിപോര്‍ട്ടുണ്ട്. കാന്‍പൂരില്‍ നിന്നും അഹമദാബാദിലേക്കു പോകുകയായിരുന്ന ബസിലുണ്ടായിരുന്നത് ബിസ്‌കറ്റ് ഫാക്ടറി തൊഴിലാളികളാണെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. 

അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര അമിത് ഷാ എന്നിവര്‍ ദുഖം അറിയിച്ചു. മരിച്ചവരുടെ ആശ്രിതര്‍ക്ക് പ്രധാനന്ത്രി രണ്ടു ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥും രണ്ടു ലക്ഷം രുപ സഹായം പ്രഖ്യാപിച്ചു.
 

Latest News