മുംബൈ- കോവിഡ് മഹാമാരി ഏല്‍പിച്ച സാമ്പത്തിക ആഘാതത്തില്‍ ബൈക്ക് വിറ്റുവെന്ന് നടന്‍.
വിഗനാര്‍ഥ ഗണേഷ് എന്ന ടെലിവിഷന്‍ ഷോയില്‍ ഹനുമാന്‍ വേഷമിട്ട നിര്‍ഭയ് വാധ്വയാണ് സ്വന്തം ബൈക്ക് വില്‍പന നടത്തിയ കാര്യം വെളിപ്പെടുത്തിയത്. അധികം വൈകാതെ ബൈക്ക് തിരികെ സ്വന്തമാക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. മഹാമാരി മാസങ്ങളായി ഏല്‍പിച്ച ആഘാതമാണ് പ്രതിസന്ധിയിലാക്കിയതെന്നും വാടക നല്‍കാന്‍ ബുദ്ധിമുട്ടിയെന്നും നിര്‍ഭയ് പറഞ്ഞു. സാമ്പത്തിക സ്ഥിരത ഇല്ലാതായെന്നും അതേസമയം പ്രതീക്ഷ കൈവിടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.