കാമം വര്‍ധിപ്പിക്കുന്ന മരുന്ന് കുത്തിവെച്ച് പെണ്‍കുട്ടിയെ എട്ട് വര്‍ഷം പീഡിപ്പിച്ചു; ദമ്പതികള്‍ പിടിയില്‍

മുംബൈ- കാമം വര്‍ധിപ്പിക്കുന്ന മരുന്ന് കുത്തിവെച്ച് എട്ട് വര്‍ഷം പെണ്‍കുട്ടിയെ പീഡിപ്പിച്ച അയല്‍ക്കാരന്‍ അറസ്റ്റില്‍. പതിനാറ് വയസ്സായ പെണ്‍കുട്ടി എട്ട് വയസ്സുമുതല്‍ ആരംഭിച്ച പീഡനം പോലീസിനോട് വിശദീകരിച്ചു. അയല്‍ക്കാരന്റെ ഭാര്യക്കും വിവരം അറിയാമെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ദമ്പതികളെ ഒരുമിച്ചാണ് അറസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയെ യു.പിയിലേക്ക് കൊണ്ടുപോയി ബന്ധുവിന് വിവാഹം ചെയ്തു കൊടുക്കാന്‍ ശ്രമിച്ച അമ്മാവനേയും 19 കാരനായ മകനേയും അറസ്റ്റ് ചെയ്തിട്ടുണ്ട്.  
ഇന്‍ജക്ഷനായും ഗുളികയായുമാണ് ആഫ്രോഡീസീയാക് ഔഷധം നല്‍കിയിരുന്നതെന്ന് മുംബൈ അന്ധേരിയിലെ ജൂനിയര്‍ കോളേജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പോലീസിനു നല്‍കിയ പരാതിയില്‍ പറഞ്ഞു. ദമ്പതികള്‍ ആരോപണം നിഷേധിച്ചു.

 

Latest News