റിയാദ്- 58 വയസ്സിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കി തുടങ്ങി. ഇന്ന് മുതലാണ് ചില വാക്‌സിനേഷന്‍ സെന്ററുകളില്‍ പ്രായപരിധിയില്‍ മാറ്റം വരുത്തിയത്. ഇതുവരെ 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും കാന്‍സര്‍, ഡയാലിസിസ് രോഗികള്‍, അമിതവണ്ണമുള്ളവര്‍ എന്നിവര്‍ക്കുമാണ് നല്‍കിയിരുന്നത്. അടുത്താഴ്ചകളില്‍ പ്രായപരിധിയില്‍ വീണ്ടും മാറ്റമുണ്ടാകുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു.