Sorry, you need to enable JavaScript to visit this website.

പുതുവത്സര ആഘോഷത്തിനിടെ വാട്സാപ്പ് പണിമുടക്കി 

ന്യൂദല്‍ഹി- പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ലോകം ഒന്നടങ്കം കാത്തുനില്‍ക്കെ വാട്സാപ്പ് പണിമുടക്കി. ഇന്ത്യന്‍ സമയം 12 മണി മുതല്‍ ഒരു മണിവരെയാണ് പ്രവര്‍ത്തനം നിലച്ചത്. തുടര്‍ന്ന് പ്രവര്‍ത്തനം സാധാരണ നിലയിലായി. കോടിക്കണക്കിന് വരുന്ന ഉപഭോക്താക്കള്‍ ഒരേ സമയം പുതുവത്സര സന്ദേശങ്ങളയക്കാന്‍ ശ്രമിച്ചതാകാം സാങ്കേതിക പ്രശ്നത്തിനടയാക്കിയതെന്ന് കരുതപ്പെടുന്നു. വാട്സാപ്പിന്റെ സുപ്രധാന വിപണിയായ ഇന്ത്യയില്‍ 20 കോടിയോളം ഉപഭോക്താക്കളെ പ്രശ്നം ബാധിച്ചു. 

ലോകമൊട്ടാകെ വാട്സാപ്പ് പണിമുടക്കിയതോടെ ഉപഭോക്താക്കള്‍ ട്വിറ്ററിലാണ് അരിശം തീര്‍ത്തത്. #WhatsAppisdown, #WhatsAppstoppedworking എന്നീ ഹാഷ്ടാഗുകള്‍ ട്വിറ്റര്‍ ട്രെന്‍ഡിങില്‍ മുന്നിലെത്തി.

Latest News