തിരുവനന്തപുരം- കേരളത്തിൽ കോൺഗ്രസ് ശക്തമായി തിരിച്ചുവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അറിയിപ്പ് ലഭിച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുധാകരൻ. വലിയ ഉത്തരവാദിത്വമാണ് തന്നിൽ പാർട്ടി ഏൽപ്പിച്ചത്. അത് സന്തോഷത്തോടെ ഏറ്റെടുക്കുന്നു. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകും. അർഹതയും കഴിവുമുള്ളവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരും. ഗ്രൂപ്പിനല്ല, പാർട്ടിക്കായിരിക്കും മുൻഗണന നൽകുകയെന്നും സുധാകരൻ വ്യക്തമാക്കി. പാർട്ടിക്ക് വേണ്ടി അക്ഷീണം പ്രയ്തിനിക്കും. മുഴുവൻ പ്രതിസന്ധികളെയും അതിജീവിച്ച് കോൺഗ്രസ് അധികാരത്തിലെത്തുമെന്നും സുധാകരൻ പറഞ്ഞു.