കേരളത്തില്‍നിന്ന് ഒരു പ്രധാനമന്ത്രി ഉണ്ടാകും; ഹരീഷ് പേരടിക്ക് സംശയമില്ല

കൊച്ചി- കേന്ദ്ര സര്‍ക്കാര്‍ വാക്‌സിന്‍ നയം പുതുക്കിയ പശ്ചാത്തലത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. കേന്ദ്രം കേരളത്തിന്റെ അടുത്തുനിന്നും കൂടുതല്‍ പഠിക്കാനായി ട്യൂഷന് ചേര്‍ന്നു എന്നാണ് നടന്‍ പറയുന്നത്.

'മൂന്ന് വര്‍ഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് നടന്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

സഖാക്കളെ ഇതാണ് യഥാര്‍ഥ വിജയദിനം. കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതല്‍ പഠിക്കാന്‍ വേണ്ടി ട്യൂഷന് ചേര്‍ന്നു. നീതിയും സത്യവും സുപ്രീം കോടതിയും ഉറക്കെ പറഞ്ഞു. അങ്ങിനെ കേന്ദ്രം വാക്‌സിന്‍ സൗജന്യമാക്കാന്‍ തീരുമാനിച്ചു. ട്യൂഷന്‍ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേര്‍വഴി കാണിക്കും. മൂന്ന് വര്‍ഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്...ലാല്‍സലാം.

 

Latest News