ന്യൂദല്‍ഹി- താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമെ അവിടെ കോവിഡ് മഹാമാരി അവസാനിക്കൂവെന്ന് ലൈംഗിക പീഡനക്കേസ് പ്രതിയായി ഇന്ത്യയില്‍ നിന്ന് മുങ്ങി വിദേശത്ത് ഒളിവില്‍ കഴിയുന്ന വിവാദ ആള്‍ദൈവം നിത്യാനന്ദ. ലാറ്റിനമേരിക്കന്‍ രാജ്യമായ ഇക്വഡോര്‍ തീരത്തോട് ചേര്‍ന്നുള്ള സ്വകാര്യ ദ്വീപ് വാങ്ങി കൈലാസം എന്ന പേരില്‍ സ്വന്തം രാജ്യമുണ്ടാക്കി കഴിയുന്ന നിത്യാനന്ദയുടെ ഈയിടെ പുറത്തു വന്ന ഒരു വിഡിയോയിലാണ് ഇന്ത്യയിലെ കോവിഡിനെ തീര്‍ക്കുന്ന കാര്യം പറയുന്നത്. ഈ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അമ്മന്‍ ദേവി തന്നെ ആവാഹിച്ചിട്ടുണ്ടെന്നും താന്‍ ഇന്ത്യയില്‍ കാലുകുത്തിയാല്‍ മാത്രമെ കോവിഡ് ഇന്ത്യയില്‍ നിന്ന് പോകുകയുള്ളൂവെന്നും നിത്യാനന്ദ പറയുന്നു. ഇന്ത്യയിലെ കോവിഡ് എന്ന് തീരുമെന്ന ഒരു ശിഷ്യന്റെ ചോദ്യത്തിന് മറുപടി ആയാണ് നിത്യാനന്ദ ഇങ്ങനെ പറഞ്ഞത്.
കോവിഡ് രണ്ടാം തരംഗം രൂക്ഷമായ ഘട്ടത്തില്‍ വിവിധ രാജ്യങ്ങള്‍ ഇന്ത്യക്കാര്‍ക്ക് യാത്രാ വിലക്കേര്‍പ്പെടുത്തിയ കൂട്ടത്തില്‍ നിത്യാനന്ദയുടെ കൈലാസവും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് പ്രവേശനം തടഞ്ഞിരുന്നു.