കേരളത്തില്‍ ക്രിസ്ത്യാനികളുമായി കൂടുതല്‍ അടുക്കണം, സംസ്ഥാന ബിജെപിക്ക് മോഡിയുടെ നിര്‍ദേശം

ന്യൂദല്‍ഹി- കേരളത്തില്‍ ക്രിസ്ത്യന്‍ സമുദായവുമായി കൂടുതല്‍ അടുപ്പം സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ബിജെപി സംസ്ഥാന ഘടകത്തിന് നിര്‍ദേശം നല്‍കിയതായി റിപോര്‍ട്ട്. ക്രിസ്ത്യന്‍ സമുദായത്തിന്റെ വിശ്വാസം നേടുകയും അവരുടെ പിന്തുണ ഉറപ്പാക്കുകയും വേണമെന്ന് ഞായറാഴ്ച ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മോഡി പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തിന് ബിജെപിയോട് അടുക്കാന്‍ തടസ്സങ്ങളൊന്നും ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയും പങ്കെടുത്തു. അഞ്ച് മണിക്കൂറോളം നീണ്ട യോഗത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ഫലവും തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലെ തയാറെടുപ്പുകളും ചര്‍ച്ചയായി.

Latest News