Sorry, you need to enable JavaScript to visit this website.

കരിപ്പൂർ വികസനം: ഭൂമി ഏറ്റെടുക്കാൻ ഭരണാനുമതി നൽകിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം- കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനത്തിനായി പുതിയ അന്താരാഷ്ട്ര ടെർമിനൽ നിർമാണത്തിനും കാർ പാർക്കിംഗ് സൗകര്യങ്ങൾക്കും ആവശ്യമായ 152.25 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് ഭരണാനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഭൂമി ഏറ്റെടുക്കൽ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് നടപടികൾ സ്വീകരിച്ചുവരുന്നു.
കരിപ്പൂർ വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾക്ക് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് പിൻവലിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയോട് അഭ്യർഥിച്ചിട്ടുണ്ട്. 2020 ലെ വിമാന ദുരന്തത്തെ തുടർന്നാണ് വലിയ വിമാനങ്ങൾക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയത്. അപകട കാരണം കണ്ടെത്തുന്നതിനായി നിയോഗിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാത്രമേ, വലിയ വിമാനമുപയോഗിച്ചുള്ള സർവീസ് പുനരാരംഭിക്കുന്നതിൽ തീരുമാനമുണ്ടാകൂവെന്നും പി. നന്ദകുമാറിന്റെ സബ്മിഷന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

Latest News