തൃശൂർ- ശിക്ഷാകാലാവധി പൂർത്തിയാക്കിയ വിദേശ പൗരന്മാരെ പാർപ്പിക്കാൻ പ്രത്യേക കരുതൽ കേന്ദ്രങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. ആദ്യ കരുതൽ കേന്ദ്രം തൃശൂരിലെ പൂങ്കുന്നത്ത് തുടങ്ങി. ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ രണ്ട് നൈജീരിയൻ പൗരന്മാരെയും ഒരു മ്യാൻന്മാർ പൗരനേയും പൂങ്കുന്നത്തെ കരുതൽ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. സാമൂഹികനീതി വകുപ്പിന് കീഴിൽ സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് കേന്ദ്രങ്ങൾ പ്രവർത്തിക്കുക. പോലിസിനാണ് സംരക്ഷണ ചുമതല.