കൊച്ചി- നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻ.സി.പി) പുതിയ സംസ്ഥാന ഭാരവാഹികളെ അധ്യക്ഷൻ പി.സി. ചാക്കോ പ്രഖ്യാപിച്ചു. പി.കെ. രാജൻ മാസ്റ്റർ (തൃശൂർ) വൈസ് പ്രസിഡന്റായി തുടരും.
കോൺഗ്രസിന്റെ സംസ്ഥാന നേതൃപദവികളിൽനിന്ന് എൻ.സി.പിയിൽ എത്തിയ അഡ്വ. പി.എം. സുരേഷ്ബാബു (കോഴിക്കോട്), ലതിക സുഭാഷ് (കോട്ടയം) എന്നിവർ പുതിയ വൈസ് പ്രസിഡന്റുമാരാകും. കെ.എസ്.യു (എസ്) മുൻപ്രസിഡന്റും എൻ.എസ്.എസ്.എച്ച്.ആർ വിഭാഗം മുൻമേധവിയുമായ കെ.ആർ. രാജൻ (കോട്ടയം), തൃശൂർ ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.വി. വല്ലഭൻ (തൃശൂർ), മുൻ പി.എസ്.സി മെമ്പറും ദേവഗിരി സെന്റ് ജോസഫ്സ് കോളേജ് മലയാള വിഭാഗം മുൻമേധവിയുമായ പ്രൊഫ. ജോബ് കാട്ടൂർ (കോഴിക്കോട്), സുബാഷ് പുഞ്ചക്കോട്ടിൽ (കോട്ടയം), വി.ജി. രവീന്ദ്രൻ (എറണാകുളം), ഡോ. സി.പി.കെ. ഗുരുക്കൾ (മലപ്പുറം), മാത്യൂസ് ജോർജ്ജ് (പത്തനംതിട്ട), റസാഖ് മൗലവി (പാലക്കാട്), എം. അലിക്കോയ (കോഴിക്കോട്), ആലീസ് മാത്യൂ (മലപ്പുറം) എന്നിവരാണ് ജനറൽ സെക്രട്ടറിമാർ. എൻ.സി.പി. ദേശീയ സെക്രട്ടറി എൻ.എ. മുഹമ്മദ്കുട്ടി ട്രഷററുടെ ചുമതല വഹിക്കും. പുനഃസംഘടിപ്പിച്ച സംസ്ഥാന സമിതിയുടെ ആദ്യയോഗം ഇന്ന് വൈകീട്ട് 3 ന് ഓൺലൈനിൽ ചേരുമെന്ന് പ്രസിഡന്റ് പി.സി. ചാക്കോ അറിയിച്ചു.