കാസർകോട്- തൊട്ടിലിൽ ഉറങ്ങാൻ കിടത്തിയ കുട്ടി ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഉളിയത്തടുക്ക ഇസ്സത് നഗർ സെക്കന്റ് സ്ട്രീറ്റിലെ സഅദ് - ജംഷീറ ദമ്പതികളുടെ മകൻ മുഹമ്മദ് ഐസി (ഒന്നര) ആണ് മരിച്ചത്. കുട്ടിയെ തൊട്ടിലിൽ ഉറങ്ങാൻ കിടത്തി മാതാവ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ കരച്ചിൽ കേട്ട് വന്നു എടുത്തപ്പോൾ അസ്വസ്ഥത കാണിച്ചതോടെ മാതാവ് നിലവിളിക്കുകയും അയൽവാസികൾ ഓടിയെത്തി ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. എങ്കിലും രക്ഷിക്കാനായില്ല. ദമ്പതികളുടെ ഏക മകനാണ് മുഹമ്മദ് ഐസി.






