Sorry, you need to enable JavaScript to visit this website.

ഹമാസ് മുന്നറിയിപ്പ് നല്‍കി; ജറൂസലം മാര്‍ച്ച് പിന്‍വലിച്ചു

ഗാസയില്‍ തിങ്കളാഴ്ച ചേര്‍ന്ന ഫലസ്തീന്‍ സിവില്‍ സൊസൈറ്റി യോഗത്തില്‍ സീനിയര്‍ ഹമാസ് നേതാവ് ഖലീല്‍ അല്‍ യഹ്‌യ

ജറൂസലം- ഹമാസിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഇസ്രായിലിലെ വലതു പക്ഷ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ച വിവാദ മാര്‍ച്ച് പിന്‍വലിച്ചു. കിഴക്കന്‍ ജറൂസലമില്‍ തുടരുന്ന പോലീസ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് പ്രഖ്യാപിച്ചിരുന്നത്. വ്യാഴാഴ്ച നടത്തുമെന്ന് അറിയിച്ച മാര്‍ച്ച് പുതിയ സംഘര്‍ഷത്തിനു വഴി തുറക്കുമെന്ന് ഹമാസ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഇസ്രായില്‍ പോലീസും ഫലസ്തീനികളും തമ്മില്‍ സംഘര്‍ഷമുണ്ടായ കിഴക്കന്‍ ജറൂസലമിലെ പ്രദേശങ്ങളിലൂടെ പ്രതിഷേധ മാര്‍ച്ച് കടന്നുപോകുമെന്നും പ്രഖ്യാപിച്ചിരുന്നു.


മൂന്നു വയസ്സുകാരന്റെ കണ്ണിലേക്ക് സ്പാനര്‍ എറിഞ്ഞു; ഗുരതരാവസ്ഥയില്‍

മാര്‍ച്ചിന്റെ റൂട്ടിന് പോലീസ് അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് പിന്‍വലിക്കുന്നതെന്ന് സംഘാടക ഗ്രൂപ്പുകളിലൊന്നിന്റെ വക്താവ് പറഞ്ഞു.
അതേസമയം, ചില തീവ്ര വലതുപക്ഷ ഗ്രൂപ്പുകള്‍ മാര്‍ച്ചുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച ജറൂസലമില്‍ മാര്‍ച്ച് നടത്തുക തന്നെ ചെയ്യുമെന്ന് തീവ്ര വലതുപക്ഷ എം.പി ഇതാമര്‍ ബെന്‍ ഗിവര്‍, ലികുഡ് അംഗം മേ ഗോലാന്‍ എന്നിവര്‍ ട്വീറ്റ് ചെയ്തു. ജറൂസലമില്‍ കുഴപ്പത്തിനു ശ്രമിക്കുന്നതായി പോലീസ് ആരോപണം നേരിടുന്ന എം.പിയാണ് ഇതാമര്‍ ബെന്‍ ഗിവര്‍.


മദ്യപിച്ച വരനും സംഘവും നൃത്തം ചെയ്യാന്‍ നിര്‍ബന്ധിച്ചു; വിവാഹത്തില്‍നിന്ന് പിന്മാറി യുവതി

Latest News