Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇഫ്‌കോയുടെ നാനോ യൂറിയ ലിക്വിഡ് വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക സഹകരണ പ്രസ്ഥാനമായ ഇന്ത്യൻ ഫാർമേഴ്‌സ് ഫെർട്ടിലൈസർ കോഓപറേറ്റീവ് (ഇഫ്‌കോ) ലോകത്തിലെ പ്രഥമ നാനോ യൂറിയ അവതരിപ്പിച്ചു. 500 മിലി കുപ്പികളിലാണ് ഇഫ്‌കോയുടെ നാനോ യൂറിയ ലിക്വിഡ് എത്തുക. ഒരു ചാക്ക് യൂറിയയ്ക്ക് തത്തുല്യമാണ് 500 മിലി നാനോ യൂറിയ ലിക്വിഡ്. കൃഷികൾക്ക് സുസ്ഥിരവും സമ്പുഷ്ടവുമായ പോഷണം നൽകുന്നതാണ് യൂറിയ ലിക്വിഡ്. മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും മലിനീകരണം കുറയ്ക്കുകയും ചെയ്യും. ഭൂഗർഭ ജലത്തിന്റെ ഗുണമേന്മ വർധിപ്പിക്കാൻ ഇത് സഹായകമാണ്. ശരാശരി എട്ടു ശതമാനം വിള വർധനയാണ് നാനോ യൂറിയ ലിക്വിഡ് ഉറപ്പു നൽകുന്നത്. ചെലവും കുറവാണ്. ചെറിയ കുപ്പി ആയതിനാൽ കൊണ്ടുനടക്കാനും കൈകാര്യം ചെയ്യാനും സൗകര്യപ്രദമാണ്. മണ്ണിലെ യൂറിയയുടെ അളവ് പരാമവധി കുറയ്ക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനപ്രകാരം, ആത്മനിർഭർ ഭാരത്, ആത്മനിർഭർ കൃഷി എന്നീ ആശയങ്ങൾ ഉൾക്കൊണ്ടുകൊണ്ടാണ് പുതിയ ഉൽപന്നം വികസിപ്പിച്ചെടുത്തിരിക്കുന്നത്.

Latest News