Sorry, you need to enable JavaScript to visit this website.

സാമൂഹിക അടുക്കളക്ക് ആകാശിന്റെ കൈത്താങ്ങ്

കമ്യൂണിറ്റി കിച്ചന്റെ ഭാഗമായി ആകാശ്  എജ്യുക്കേഷനൽ സർവീസസ് നൽകുന്ന ഭക്ഷണം ബ്രാഞ്ച് മേധാവി വിനീത് കെ. മേനോൻ അധികൃതർക്ക്  കൈമാറുന്നു.

പരീക്ഷാ പരിശീലന സ്ഥാപനമായ ആകാശ് എജുക്കേഷനൽ സർവീസസ് ലിമിറ്റഡ് കോഴിക്കോട് കോർപറേഷന്റെ  സാമൂഹിക അടുക്കളയുമായി സഹകരിക്കുന്നു.  കോർപറേഷനിലെ 150 കോവിഡ് ബാധിത കുടുംബങ്ങൾക്ക്  ആറു ദിവസം ഇതുവഴി ആകാശ് എജുക്കേഷനൽ സർവീസസ് ഭക്ഷണം നൽകും. കോഴിക്കോട് കോർപറേഷൻ ആരോഗ്യ വിഭാഗം, ജനമൈത്രി പോലീസ്, ഹാൻഡ്‌സ് ഒഫ് മലബാർ ചാരിറ്റബ്ൾ സൊസൈറ്റി  എന്നിവയുടെ സഹകരണത്തോടെയാണ് ഭക്ഷണം വിതരണം ചെയ്യുന്നത്. ഭക്ഷണം കൈമാറ്റ ചടങ്ങിൽ ഹാൻഡ്‌സ് ഒഫ് മലബാർ ചാരിറ്റബ്ൾ സൊസൈറ്റി   ചെയർമാൻ സാലിം, ജനമൈത്രി പോലീസിനെ പ്രതിനിധീകരിച്ച് സുനിത അനൂജ്, ഹെൽത്ത് ഇൻസ്‌പെക്റ്റർ ശിവൻ, ആകാശ് ഇൻസ്റ്റിറ്റിയൂട്ട് കോഴിക്കോട് ബ്രാഞ്ച് മാനേജർ വിനീത് കെ. മേനോൻ എന്നിവർ  പങ്കെടുത്തു. സംസ്ഥാനമാകെ ആകാശ് ബ്രാഞ്ചുകളുള്ള നഗരങ്ങളിൽ 12 ലക്ഷം രൂപയുടെ ഭക്ഷണ സാധനങ്ങളാണ് സ്ഥാപനം വിതരണം ചെയ്യുന്നതെന്ന് ആകാശ് എജ്യുക്കേഷനൽ സർവീസസ് ലിമിറ്റഡ് മാനേജിങ് ഡയരക്റ്റർ ആകാശ് ചൗധരി പറഞ്ഞു. 

Latest News