യമഹ  വില കുറച്ചു

യമഹ എഫ്‌സി 25, എഫ്‌സിഎസ് 25 മോഡലുകളുടെ വില കുറച്ചു.  ഏകദേശം 19,000 രൂപയുടെ കുറവാണ് വരുത്തിയത്. എഫ്‌സി 25 മോഡലിന് 1,34,800 രൂപയും എഫ്‌സിഎസ് 25 മോഡലിന് 1,39,300 രൂപയുമാണ് കൊച്ചി ഷോറൂം വില. പഴയവില എഫ്‌സി 1.53 ലക്ഷവും എഫ്‌സിഎസ് 1.58 ലക്ഷവുമായിരുന്നു. 20.8 എച്ച്പി കരുത്തുള്ള 249 സിസി എയർ കൂൾഡ് എൻജിനാണ് യമഹ എഫ്‌സി, എഫ്‌സിഎസ് എന്നിവക്ക്. 


 

Latest News