ന്യൂദൽഹി- കോവിഡിന്റെ രണ്ടാം തരംഗത്തെ രാജ്യം ഫലപ്രദമായി നേരിടുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്തോട് നടത്തിയ പ്രസംഗത്തിലാണ് മോഡി ഇക്കാര്യം പറഞ്ഞത്. ആധുനിക ലോകം കണ്ട വൻ മഹാമാരിയെയാണ് രാജ്യം നേരിട്ടത്. നൂറു വർഷത്തിനിടെ ഏറ്റവും മോശം സഹചര്യമാണ് ഇന്ത്യയിലുണ്ടായത്. യുദ്ധകാലാടിസ്ഥാനത്തിലാണ് രാജ്യം കോവഡിനെതിരെ പൊരുതുന്നത്. ആരോഗ്യവകുപ്പ് അധികൃതരുടെ നിർദ്ദേശപ്രകാരമുള്ള പ്രോട്ടോകോൾ പാലിക്കലാണ് കോവിഡിന് എതിരായ ഏറ്റവും വലിയ പ്രതിരോധം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് വാക്‌സിനേഷനിൽ ഇന്ത്യ ഏറെ മുന്നിലാണ്. ഓക്‌സിജൻ ക്ഷാമം വൻതോതിലാണ് ഇന്ത്യയിൽ അനുഭവപ്പെട്ടത്. കോവിഡ് എതിരായ ഒരേ ഒരു പ്രതിരോധം വാക്‌സിനേഷൻ മാത്രമാണെന്നും മോഡി പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രസംഗം തുടരുകയാണ്.






