കാസര്‍കോട് - മഞ്ചേശ്വരത്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പണം നല്‍കിയ സംഭവത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെതിരെ കേസെടുക്കാന്‍ കോടതിയുടെ അനുമതി. രണ്ട് പ്രാദേശിക നേതാക്കള്‍ക്കെതിരെയും കേസെടുക്കും. കേസെടുക്കാന്‍ അനുമതി നല്‍കിയെന്ന് ഇടതുസ്ഥാനാര്‍ഥി വി.വി രമേശന്റെ അഭിഭാഷകനാണ് വെളിപ്പെടുത്തിയത്.
ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദരയാണ് പത്രിക പിന്‍വലിച്ചത്. രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും കൈക്കൂലി നല്‍കിയാണ് പത്രിക പിന്‍വലിപ്പിച്ചത്. ഇക്കാര്യം കെ. സുന്ദര തന്നെയാണ് വെളിപ്പെടുത്തിയത്.






