കൃഷിയിടത്തിലെ വൈദ്യുത വേലിയില്‍നിന്നു ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ബത്തേരി-വന്യജീവി പ്രതിരോധത്തിനു കൃഷിയിടത്തിന്റെ അതിരില്‍ സ്ഥാപിച്ച വൈദ്യുത വേലയില്‍നിന്നു ഷോക്കേറ്റു യുവാവ് മരിച്ചു. കല്ലൂര്‍ തിരുവണ്ണൂര്‍ അലിയുടെ മകന്‍ മുഹമ്മദ് നിസാമാണ് (27)  മരിച്ചത്.

മുഹമ്മദ്  നിസാമിന്റെ വീടിനു ഏകദേശം 100 മീറ്റര്‍ അകലെ മറ്റൊരു വ്യക്തിയുടെ കൃഷിയിടത്തിലെ വേലിയില്‍നിന്നാണ് ഷോക്കേറ്റത്. തിങ്കളാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. തൊഴില്‍ ആവശ്യത്തിനു രാത്രി പുറത്തുപോയ മുഹമ്മദ് നിസാം തിരികെ വരുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് സൂചന. സ്ഥലത്തെത്തിയ പോലീസ് പ്രാഥമിക നടപടികള്‍ക്കുശേഷം മൃതദേഹം മാനന്തവാടി ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

Latest News