ടെല്‍ അവീവ്- പ്രധാനമന്ത്രിപദം നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ തെരഞ്ഞെടുപ്പ് കൃത്രിമത്തെക്കുറിച്ച് ആക്ഷേപമുന്നയിച്ച് ബെഞ്ചമിന്‍ നെതന്യാഹു. തന്നെ അധികാരഭ്രഷ്ടനാക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ സഖ്യം ഇസ്രായില്‍ ചരിത്രത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പ് തട്ടിപ്പിന്റെ ഫലമായുണ്ടായതാണെന്ന് നെതന്യാഹു ആരോപിച്ചു.
നെതന്യാഹുവിനെതിരെ പടനയിക്കുന്ന ദേശീയവാദി നേതാവ് നഫ്താലി ബെന്നെറ്റ് ആരോപണം തള്ളി. താങ്കളല്ല നയിക്കുന്നതെങ്കിലും ഒരു സര്‍ക്കാരിന്റെ രൂപീകരണം ലക്ഷ്യമിട്ടാണ് ജനങ്ങള്‍ വോട്ടുചെയ്തതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ഇടതുപക്ഷത്തോടോ അറബ് പാര്‍ട്ടികളോടോ കൈകോര്‍ക്കില്ലെന്ന് ബെന്നറ്റ് വാഗ്ദാനം ചെയ്തിരുന്നതായും ഇത് ലംഘിക്കപ്പെട്ടുവെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി.