സൗദിയില്‍ മരിച്ച നഴ്‌സുമാരുടെ മൃതദേഹങ്ങള്‍   വൈകാതെ  നാട്ടിലെത്തിക്കും-  നോര്‍ക്ക റൂട്ട്‌സ് 

തിരുവനന്തപുരം- സൗദി അറേബ്യയില്‍ വാഹന അപകടത്തില്‍ മരിച്ച മലയാളി നഴ്‌സുമാരായ അശ്വതി വിജയന്റെയും ഷിന്‍സി ഫിലിപ്പിന്റെയും ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി നോര്‍ക്ക  അറിയിച്ചു. റിയാദിലെ ഇന്ത്യന്‍ എംബസ്സിയുമായും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും അപകടത്തെ തുടര്‍ന്ന് ബന്ധപ്പെട്ടെന്നും തുടര്‍ നടപടികള്‍ ത്വരിതഗതിയില്‍ നടക്കുകയാണെന്നും നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ.ഹരികൃഷ്ണന്‍ കെ. നമ്പൂതിരി അറിയിച്ചു.


 

Latest News