ജിസാൻ- കോവിഡ് ബാധിച്ച് മരിച്ച മലപ്പുറം വേങ്ങര കച്ചേരിപ്പടി സ്വദേശി വലിയാക്കത്തൊടി മുഹമ്മദ് മുസ്തഫയുടെ മൃതദേഹം ജിസാൻ അൽ ഖാരിയ്യ ഖബർസ്ഥാനിൽ മറവ് ചെയ്തു. ഇരുപത്തി അഞ്ച് വർഷമായി ജിസാനിലുള്ള മുസ്തഫ നാട്ടിൽ പോയി വന്നിട്ട് രണ്ടര വർഷമായി. സബ്‌യയിൽ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്ന മുസ്തഫ കടുത്ത കോവിഡ് ബാധയെ തുടർന്ന് ഒരാഴ്ചയായി ബിൻ നാസിർ ആശുപത്രിയിൽ അത്യാസന്ന നിലയിലായിരുന്നു.
ജിസാൻ മുഹമ്മദ് ബിൻ നാസിർ ആശുപത്രിയിലുള്ള മൃതദേഹം ജിസാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡന്റ് ശമീർ അമ്പലപ്പാറയുടെ നേതൃത്വത്തിൽ ഏറ്റ് വാങ്ങി. കെ എം സി സി ചെയർമാൻ ഗഫൂർ വാവൂർ, ഡോ. മൻസൂർ നാലകത്ത്, ആരിഫ് ഒതുക്കുങ്ങൽ, സലിം എടവണ്ണപ്പാറ, മുജീബ് പട്ടാമ്പി, പ്രൊ: ശഫീഖ് ചെറുകുളമ്പ്, അബ്ദുൽ ഖാദിർ എളനാട്, ബന്ധുക്കളായ അബൂബക്കർ എടക്കാട്ട്, ഹക്കീം കുന്നുമ്മൽ, സെയ്തലവി മേല കത്ത്, ശരീഫ്, ഗഫൂർ, ശൗക്കത്ത് തുടങ്ങി ധാരാളം മലയാളികൾ ഖബറടക്ക ചടങ്ങിൽ പങ്കെടുത്തു.പ്രാർത്ഥനക്ക് മുസ്തഫ ദാരിമി മേലാറ്റൂർ നേതൃത്വം നൽകി






