ന്യൂദല്‍ഹി- കോവിഡ് വാക്‌സിന്‍ ലഭിക്കുന്നതിന് രാജ്യം സ്വയം പര്യാപ്തമാകണമെന്ന് ജനങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ബ്ലൂ ടിക്കിനുവേണ്ടിയാണ് പൊരുതുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി.
ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡുവിന്റേയും മോഹന്‍ ഭാഗവത് ഉള്‍പ്പെടെയുള്ള ആര്‍.എസ്.എസ് നേതാക്കളുടേയും ബ്ലൂ ടിക് ബാഡജ് ട്വിറ്റര്‍ നീക്കിയത് കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. മോഹന്‍ ഭാഗവതിന്റെ ബ്ലൂ ടിക്ക് പിന്നീട് പുനസ്ഥാപിച്ചു. ആറു മാസത്തിലേറെ ആക്ടീവല്ലെങ്കില്‍ വെരിഫൈഡ് സ്റ്റാറ്റസ് സ്വയം ഇല്ലാതാകുമെന്നാണ് ട്വിറ്ററിന്റെ വിശദീകരണം.
മോഡി സര്‍ക്കാര്‍ ബ്ലൂ ടിക്കിനുവേണ്ടിയാണ് പോരാടുന്നത്. നിങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ സ്വയം പര്യാപ്തമാകണം. പ്രയോറിറ്റീസ് എന്ന ഹാഷ് ടാഗ് സഹിതം ഹിന്ദിയില്‍ നല്‍കിയ ട്വീറ്റില്‍ രാഹുല്‍ പറഞ്ഞു.
ദല്‍ഹി സര്‍ക്കാര്‍ ആശുപത്രിയില്‍ മലയാളം സംസാരിക്കരുതെന്ന് നഴ്‌സുമാര്‍ക്ക് നല്‍കിയ നിര്‍ദേശത്തെ മറ്റൊരു ട്വീറ്റില്‍ രാഹുല്‍ വിമര്‍ശിച്ചു. ആശുപത്രി ഉത്തരവ് പിന്നീട് പിന്‍വലിച്ചു. ഭാഷയുടെ പേരിലുള്ള വിവേചനം പാടില്ലെന്നും മലയാളം മറ്റേതൊരു ഇന്ത്യന്‍ ഭാഷ പോലെയുള്ള ഭാഷയാണെന്നുമായിരുന്നു രാഹുലിന്റെ ട്വീറ്റ്.