Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബി.ജെ.പിക്ക് എതിരെ പോർമുഖം കനപ്പിച്ച് കെ. മുരളീധരൻ, സുരേന്ദ്രനെ വെല്ലുവിളിച്ചു

കോഴിക്കോട്- ബി.ജെ.പിയുടെ കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉന്നയിച്ച ശക്തമായ ആരോപണങ്ങളിൽ  ഉറച്ചുനിൽക്കുന്നുവെന്നും കെ. സുരേന്ദ്രൻ ഉന്നയിച്ച ആരോപണങ്ങൾ കേന്ദ്ര സർക്കാറിന്റെ ഏത് വകുപ്പിനെ ഉപയോഗിച്ചും അന്വേഷിക്കാമെന്നും കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എം.പി. സുരേന്ദ്രന്റെ ആരോപണങ്ങൾ നിൽക്കക്കള്ളിയില്ലാതെയാണെന്നും മുരളീധരൻ പറഞ്ഞു. ബി.ജെ.പി ഭരിക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ എല്ലാ വകുപ്പുകളെക്കൊണ്ടും ഇത് അന്വേഷിച്ച് തെളിയിക്കാൻ ഞാൻ വെല്ലുവിളിക്കുന്നു. ഇത്തരം ഉണ്ടായില്ലാ വെടിയിൽ ഭയക്കുന്നവനല്ല ഞാൻ.
ഒരു സ്ഥാനാർഥി സ്വന്തം നിയോജകമണ്ഡലത്തിൽ പ്രചാരണത്തിനായി ഉപയോഗിക്കുന്ന എല്ലാ വാഹനങ്ങളുടെയും കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുക്കണം. താര പ്രചാരകർക്ക് ലഭിക്കുന്ന ആനുകൂല്യം സ്ഥാനാർത്ഥിക്ക് ലഭിക്കില്ല.
ബി.ജെ.പി രാജ്യത്തെ ജനങ്ങളെ കൊള്ളയടിച്ച് അനധികൃതമായി പണം സമ്പാദിക്കുകയാണ്. കള്ളപ്പണം ഒഴുക്കിയാണ് ബി.ജെ.പി രാജ്യത്ത് ജനാധിപത്യത്തെ അട്ടിമറിക്കുന്നത്. ബി.ജെ.പി നേതാക്കളുടെ കൈയ്യിൽ വരുന്ന കോടികളുടെ കള്ളപ്പണം എവിടെ നിന്നാണെന്ന് അറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇത് അന്വേഷിക്കാൻ ഉള്ള ആർജ്ജവം മുഖ്യമന്ത്രി കാണിക്കണം. ഏതായാലും രാജ്യസ്‌നേഹം പ്രസംഗിച്ച് നടന്നവർ ഇന്ന് രാജ്യദ്രോഹ കുറ്റത്തിന് കയ്യാമം വച്ച് ജയിലിൽ പോകേണ്ട ഗതികേടിലാണെന്നും മുരളീധരൻ വ്യക്തമാക്കി.
 

Latest News