ആത്മഹത്യാ സൂചന നല്‍കി റാപ്പര്‍ അപ്രത്യക്ഷനായി, കൂടുതല്‍ വിവരങ്ങളുമായി അമ്മ

ന്യൂദല്‍ഹി- ദല്‍ഹിയില്‍ കാണാതായ റാപ്പര്‍ എം.സി. കോഡെ എന്ന ആദിത്യ തിവാരിക്ക് വധഭീഷണി ഉണ്ടായിരുന്നുവെന്ന് അമ്മ വെളിപ്പെടുത്തി.
ആറു വര്‍ഷം മുമ്പത്തെ ഒരു റാപ്പിന്റെ പേരിലാണ് ആദിത്യക്ക് ഭീഷണി ഉയര്‍ന്നിരുന്നത്. സമൂഹ മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനങ്ങള്‍ക്കും ട്രോളുകള്‍ക്കും ഇരയായിരുന്നു. ദല്‍ഹി പോലീസ് ഇതൊരു സാധാരണ കേസായി കാണരുതെന്ന് അവര്‍ അഭ്യര്‍ഥിച്ചു.
ജൂണ്‍ ഒന്നിനാണ് ആദിത്യയുടെ തിരോധാനം. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ ആത്മഹത്യയെ കുറിച്ച് സൂചന നല്‍കിയ ശേഷമാണ് അപ്രത്യക്ഷനായത്.

 

Latest News