റിയാദ് - റിയാദ് പ്രവിശ്യയിൽ പെട്ട അഫ്‌ലാജിൽ ഓടിക്കൊണ്ടിരിക്കെ പുതിയ മോഡൽ കാർ കത്തിനശിച്ചു. അഫ്‌ലാജിലെ അൽദവായിർ ഡിസ്ട്രിക്ടിലാണ് സംഭവം. ഓടിക്കൊണ്ടിരിക്കെ കാറിന്റെ മുൻവശത്തു നിന്ന് അപ്രതീക്ഷിതമായി പുക ഉയരുകയായിരുന്നെന്ന് ഡ്രൈവർ പറഞ്ഞു. നിമിഷങ്ങൾക്കകം കാറിൽ ആകെ തീ പടർന്നുപിടിച്ചു. കാർ പൂർണമായും കത്തിനശിച്ചതായും ഡ്രൈവർ പറഞ്ഞു. തീ ആളിപ്പടരുന്നതിനു മുമ്പായി കാർ നിർത്തി പുറത്തിറങ്ങാൻ സാധിച്ചതിനാൽ ഡ്രൈവർ രക്ഷപ്പെട്ടു. സിവിൽ ഡിഫൻസ് യൂനിറ്റുകൾ എത്തി കാറിലെ തീയണച്ചു. സംഭവത്തിൽ ബന്ധപ്പെട്ട വകുപ്പുകൾ മേൽനടപടികൾ സ്വീകരിച്ചു.