രൂക്ഷ വിമര്‍ശമുയര്‍ന്നു, സ്വവര്‍ഗാനുരാഗികളെ ആശംസിച്ച പോസ്റ്റ് മുനീര്‍ പിന്‍വലിച്ചു

തിരുവനന്തപുരം- ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് (എല്‍.ജി.ബി.റ്റി) ആശംസ അറിയിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റ് പിന്‍വലിച്ച് മുസ്‌ലിം ലീഗ് നേതാവ് എം.കെ. മുനീര്‍. സ്വവര്‍ഗാനുരാഗം മതവിരുദ്ധമാണെന്ന വിമര്‍ശം ഉയര്‍ന്നതിനു പിന്നാലെയാണ് പോസ്റ്റ് ഡിലീറ്റ് ചെയ്തതത്. അതേസമയം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റ് അദ്ദേഹം പിന്‍വലിച്ചിട്ടില്ല.

പോസ്റ്റ് പിന്‍വലിച്ച നടപടിക്കെതിരെ നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തി. മുനീര്‍ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ പങ്കുവച്ച പോസ്റ്റിനു താഴെ പോസ്റ്റ് പിന്‍വലിച്ചതില്‍ പ്രതിഷേധം അറിയിച്ച് പലരും കമന്റ് ചെയ്തു.
മുസ്്‌ലിം ലീഗിന്റെ പ്രിവിലേജ് ഉപയോഗിച്ച് ജയിച്ചു വരുക എന്നിട്ട് ലിബറലുകള്‍ക്ക്് കൊടി പിടിക്കുക, പോസ്റ്റ് മുക്കിയോ തുടങ്ങിയ കമന്റുകളും പോസ്റ്റിനു താഴെ വരുന്നുണ്ട്. മുനീറിന്റെ നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്.

 

Latest News