'ക്ലബ് ഹൗസി'ല്‍ കേരള പോലീസും, എവിടെപ്പോയാലും കൂടെപ്പോകും

തിരുവനന്തപുരം- പുതിയ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ 'ക്ലബ് ഹൗസി'ല്‍ അക്കൗണ്ട് ആരംഭിച്ച് കേരള പോലീസ്. ഫെയ്‌സ്ബുക്കിലൂടെയാണ് ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുത്ത വിവരം പോലീസ് അറിയിച്ചത്. 'നിങ്ങളെവിടെ പോയാലും കൂടെ ഞങ്ങളുണ്ടാകുമെന്നും എല്ലാവരും ഒപ്പം കൂടിക്കോയെന്നും' പോലീസ് പറയുന്നു.

വ്യാജ ഐ.ഡികളെ നിയന്ത്രിക്കാനും ചര്‍ച്ചകള്‍ നിരീക്ഷിക്കാനും പോലീസിന് ക്ലബ് ഹൗസില്‍ അക്കൗണ്ട് ആവശ്യമാണ്. ക്ലബ് ഹൗസില്‍ തങ്ങളുടെ വ്യാജ ഐഡികള്‍ ഉണ്ടാക്കിയതായി നിരവധി സിനിമാ താരങ്ങള്‍ അറിയിച്ചിരുന്നു. സുരേഷ് ഗോപി, ദുല്‍ഖര്‍ സല്‍മാന്‍, ടൊവിനോ തോമസ്, നിവിന്‍ പോളി, ആസിഫ് അലി എന്നിവര്‍ വ്യാജ ഐഡികള്‍ക്കെതിരെ രംഗത്തുവന്നിരുന്നു. തങ്ങളുടെ പേരില്‍ വ്യാജ ഐ.ഡികള്‍ നിര്‍മിച്ച് വിവിധ ഗ്രൂപ്പുകളില്‍ ചര്‍ച്ചകളില്‍ സജീവമായതോടെയാണ് താരങ്ങള്‍ രംഗത്തുവന്നത്.

 

Latest News