Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപുകാരല്ലാത്തവര്‍ മടങ്ങുന്നു, കര്‍ക്കശ നിയന്ത്രണം

കൊച്ചി- കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ അടക്കമുള്ളവര്‍ ലക്ഷദ്വീപില്‍ നിന്നു മടങ്ങിത്തുടങ്ങി.
ലക്ഷദ്വീപുകാരല്ലാത്തവര്‍ ദ്വീപില്‍നിന്ന് മടങ്ങണമെന്ന വിവാദ ഉത്തരവ് നടപ്പിലാക്കിയതോടെയാണിത്.
മുപ്പതാംതിയ്യതി മുതല്‍ ലക്ഷദ്വീപ് യാത്രക്ക് സന്ദര്‍ശക പാസ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തികൊണ്ട് മെയ് 29ന ാണ് ഉത്തരവ് ഇറക്കിയത്. 30 ാം തിയ്യതി മുതല്‍ തന്നെ ഈ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരികയും ചെയ്തു.  ഇതോടെ ജൂണ്‍ ആറിന് ശേഷം എ.ഡി എമ്മിന്റെ പ്രത്യേക അനുമതിയുള്ളവര്‍ക്ക് മാത്രമെ ദ്വീപില്‍ തുടരാന്‍ കഴിയു.

തൊഴില്‍ ആവശ്യങ്ങള്‍ക്ക് എത്തിയവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് നേരത്തെ സൂചനകള്‍  ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കുമെന്ന് വ്യക്തമായതോടെ  ലക്ഷദ്വീപില്‍നിന്ന് തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കൂട്ടത്തോടെ മടങ്ങുകയാണ്. എ.ഡി.എം പാസ് പുതുക്കി നല്‍കുന്നില്ലെന്ന പരാതിയാണ് ദ്വീപില്‍ നിന്നുയരുന്നത്. സന്ദര്‍ശക പാസുമായി എത്തിയവര്‍ നേരത്തെ തന്നെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദ്വീപില്‍ നിന്ന് മടങ്ങിയിരുന്നു. അതേ സമയം ലക്ഷദ്വീപ് ജനതയെ ഒറ്റപ്പെടുത്താനുള്ള ശ്രമമാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് പിന്നിലെന്നാണ് സേവ് ലക്ഷദ്വീപ് ഫോറം ഉള്‍പ്പെടെ ആരോപിക്കുന്നത്.

 

 

Latest News