ബി.ജെ.പി ഓഫിസിനടുത്തു നിന്ന് 51 ബോംബുകള്‍ കണ്ടെടുത്തു

കൊല്‍ക്കത്ത- പശ്ചിമ ബംഗാളിലെ കൊല്‍ക്കത്തയില്‍ സ്ഥിതി ചെയ്യുന്ന ബി.ജെ.പി ഓഫിസിന് സമീപത്തു നിന്നും ബോംബുകള്‍ കണ്ടെടുത്തു.പോലീസിലെ സ്‌പെഷ്യല്‍ സ്‌കോഡ്  നടത്തിയ തെരച്ചിലിലാണ് 51 ബോംബുകള്‍ പിടിച്ചെടുത്തത്. സൈനിക രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തെരച്ചില്‍. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ബോംബുകള്‍. ഖിദിര്‍പൂര്‍ ക്രോസിങിന് സമീപത്താണ് ഓഫിസ് സ്ഥിതി ചെയ്യുന്നത്. ബി.ജെ.പി ഓഫിസിന് സമീപത്ത് ഇവ എങ്ങനെയെത്തി എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് കനത്ത തിരിച്ചടി നേരിട്ട സംസ്ഥാനമാണ് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം കൈവരിച്ച സംസ്ഥാനമാണ് ബംഗാള്‍. 
 

Latest News