കേരളത്തിലും  ലോക്ക് ഡൗണ്‍ നീട്ടുന്നു,  കൂടുതല്‍ ഇളവുകള്‍ക്ക് സാധ്യത

തിരുവനന്തപുരം-സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ വീണ്ടും നീട്ടാന്‍ സാധ്യത. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെയും 14.89%.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ കുറഞ്ഞാല്‍ മാത്രമേ ലോക്ക് ഡൗണ്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ സാധിക്കൂ എന്നിരിക്കെ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു കൊണ്ടു ജൂണ്‍ 15 വരെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാധ്യത. ജൂണ്‍ 15 ആകുമ്പോഴേക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുമെന്നാണ് കണക്കുകളില്‍ നിന്നു വ്യക്തമാകുന്നത്. ജൂണ്‍ ഒന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായി 15 ശതമാനത്തിനടുത്താണ് സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇന്നലെ സംസ്ഥാനത്ത് കോവിഡ് മരണം വീണ്ടും 200 കടക്കുകയും ചെയ്തു. ടി പി ആര്‍ കുറയ്ക്കുവാനുള്ള തീവ്ര ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നത്. അഞ്ച് ദിവസത്തെ അധിക നിയന്ത്രണവും അതിന്റെ ഭാഗമാണ്.
അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കര്‍ണാടകവും ലോക്ക് ഡൗണ്‍ നീട്ടി. ഈ സാഹചര്യത്തില്‍ കേരളത്തിലും സമാന തീരുമാനത്തിനു സാധ്യത. പല ജില്ലകളിലും റേറ്റ് ക്രമാതീതമായി താഴ്ന്നു എങ്കിലും ചില ജില്ലകളിലെ ഉയര്‍ന്ന തോത് ആണ് സര്‍ക്കാരിനെ മറിച്ച് ചിന്തിപ്പിക്കുന്നത്.
 

Latest News