റിയാദിൽ ബസും ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്

പടിഞ്ഞാറൻ റിയാദിൽ നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ കൂട്ടിയിടിച്ച ബസും ലോറിയും.

റിയാദ് - പടിഞ്ഞാറൻ റിയാദിൽ ബസും അൽമറാഇ കമ്പനിക്കു കീഴിലെ കോൾഡ് സ്റ്റോറേജ് ലോറിയും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ ആണ് അപകടം. അപകടത്തെ കുറിച്ച് ഇന്നലെ വൈകീട്ട് 3.15 ന് ആണ് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്ന് റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിർ അൽജലാജിൽ പറഞ്ഞു. റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കിംഗ് സൽമാൻ ആശുപത്രി, കിംഗ് സൗദ് മെഡിക്കൽ സിറ്റി, അൽഈമാൻ ആശുപത്രി, അൽഹബീബ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.
 

Latest News