സഹോദരിമാരെ നാലു പേര്‍ കൂട്ടബലാല്‍സംഗത്തിനിരയാക്കി 

ജയ്പൂര്‍- സഹോദരിമാരെ നാലംഗസംഘം കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. നേരിട്ടറിയാവുന്നവരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ യുവതികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്തു.
പ്രതികള്‍ ജയ്പൂരിലെ ലുനിയാവാസ് പ്രദേശത്തെ ഒരു വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നാലെ ബുധനാഴ്ച യുവതികള്‍ പ്രതാപ് നഗര്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.
19ഉം 20ഉം വയസ്സുള്ള രണ്ട് യുവതികളാണ് പീഡനത്തിന് ഇരയായതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരും നഗരത്തിലെ ഒരു ഫ്‌ളാറ്റിലാൈയിരുന്നു താമസിച്ചിരുന്നത്. ജൂണ്‍ ഒന്നാം തീയതി കേസിലെ പ്രതികളായ അടല്‍, പങ്കജ് എന്നിവര്‍ ചേര്‍ന്ന് ഇവരെ ലുനിയാവാസിലെ വീട്ടിലെത്തിക്കുകയായിരുന്നു. ഇവിടെ മറ്റു രണ്ട് പ്രതികളും ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവിടെ വെച്ച് ഇവര്‍ യുവതികളെ ക്രൂരമായി തല്ലിച്ചതയ്ക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സംഭവം പുറത്തു പറയരുതെന്ന് ഇരുവരും ഇവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.
 

Latest News