Sorry, you need to enable JavaScript to visit this website.

ഗതാഗത ഭീഷണി അധികൃതരെ അറിയിക്കാൻ പുതിയ പദ്ധതി

കോഴിക്കോട്- റോഡ് സുരക്ഷയെ ബാധിക്കുന്ന തരത്തിൽ ഗതാഗതത്തിന് ഭീഷണിയാവുന്ന വസ്തുക്കൾ ശ്രദ്ധയിൽ പെട്ടാൽ പൊതുജനങ്ങൾക്ക് അക്കാര്യം ജില്ലയിലെ ആർ.ടി.ഒ, എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ എന്നിവരെ ഫോട്ടോ സഹിതം പരാതി അറിയിക്കാൻ സംവിധാനം ഏർപ്പെടുത്തിയതായി കോഴിക്കോട് ആർ.ടി.ഒ അറിയിച്ചു. ഡ്രൈവർമാരുടെ ശ്രദ്ധ തിരിക്കുന്ന പരസ്യങ്ങൾ, കാഴ്ച മറയ്ക്കുന്ന വസ്തുക്കൾ, സുഗമമായ യാത്രക്ക് വിഘാതമാകുന്ന തരത്തിൽ റോഡിലും പാതയോരങ്ങളിലും കൂട്ടിയിട്ടിട്ടുള്ള കെട്ടിട നിർമാണ സാമഗ്രികൾ എന്നിവ നീക്കം ചെയ്യുന്നതിന്റെ ഭാഗമായി ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ഇത്തരം വസ്തുക്കളുടെ ഉടമസ്ഥർ ഇവ സ്വമേധയാ നീക്കം ചെയ്യണം. അല്ലാത്ത പക്ഷം പൊതുജനങ്ങൾക്ക് വാട്‌സാപ്പിലൂടെയോ ഇ-മെയിൽ വഴിയോ ഫോട്ടോ സഹിതം പരാതിപ്പെടാം. ആർടിഒ- 8547639011,  [email protected],  എൻഫോഴ്‌സ്‌മെന്റ് ആർടിഒ- 8281786094, 9188961011, [email protected]

Latest News