ആര്‍.എസ്.എസ് മേധാവി ഭാഗവതിന് ബ്ലൂ ടിക് തിരികെ കിട്ടി

ന്യൂദല്‍ഹി- ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതിന് വെരിഫൈഡ് ബ്ലൂ ടിക് തിരികെ നല്‍കി ട്വിറ്റര്‍. ഭാഗവതിന്റെ ബ്ലൂ ടിക് നഷ്ടമായ കാര്യം വാര്‍ത്തായയി മണിക്കൂറുകള്‍ക്ക് ശേഷമാണ് ട്വിറ്ററിന്റെ ഭാഗത്തുനിന്നുള്ള നടപടി.
ഭാഗവതിനോടൊപ്പം ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ബ്ലൂ ടിക്കും ട്വിറ്റര്‍ നീക്കം ചെയ്തിരുന്നു. ഉപരാഷ്ട്രപതിയുടെ അക്കൗണ്ട് 2020 ജൂലൈ മുതല്‍ ആക്ടീവല്ലാത്തതിനാലണ് ബ്ലൂ ടിക് നീക്കം ചെയ്തതെന്ന് ട്വിറ്റര്‍ വിശദീകരിച്ചിട്ടുണ്ട്.

 

Latest News