റിയാദിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തി

റിയാദ് - ദക്ഷിണ റിയാദിൽ അൽമീനാ റോഡിൽ ദാറുൽബൈദാ ഡിസ്ട്രിക്ടിൽ ദുരൂഹ സാഹചര്യത്തിൽ കാണാതായ പെൺകുട്ടിയെ കണ്ടെത്തിയതായി പിതൃസഹോദരൻ അറിയിച്ചു. വ്യാഴാഴ്ച രാത്രി വീട്ടിനു സമീപത്തെ ബൂഫിയയിലേക്ക് പോയ 19 കാരി റോസാൻ വീട്ടിൽ തിരിച്ചെത്താതാവുകയായിരുന്നു. സമീപ പ്രദേശങ്ങളിലെല്ലാം കുടുംബം തിരച്ചിലുകൾ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. ഇന്നലെ ഉച്ചക്കു ശേഷമാണ് പെൺകുട്ടിയെ കണ്ടെത്തിയത്. റോസാൻ ഒരു തരത്തിലുള്ള ഉപദ്രവങ്ങൾക്കും ഇരയായിട്ടില്ലെന്ന് പിതൃസഹോദരൻ പറഞ്ഞു.

 

Latest News