പതിനായിരം മാസ്‌കുമായി ദല്‍ഹിയില്‍ നിന്നൊരഭിഭാഷക

കോഴിക്കോട് - കോവിഡ് പ്രതിരോധം തീര്‍ക്കാന്‍ പണം സ്വരൂപിച്ച
സാധിക ശശിപ്രഭു എന്ന അഭിഭാഷക സംഭാവനയായി നല്‍കിയത് 10,000 മാസ്‌കുകള്‍.
ന്യൂദല്‍ഹി സ്വദേശിനിയായ ഇവര്‍  കോഴിക്കോടെത്തി പൊതുമരാമത്ത്- ടൂറിസം മന്ത്രി അഡ്വ. പി.എ മുഹമ്മദ് റിയാസിന് മാസ്‌ക്കുകള്‍ കൈമാറി.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ ആദ്യഘട്ടമാണ് മാസ്‌ക് ധരിക്കുക എന്നത്. ഇന്ത്യയില്‍ മാസ്‌ക് വാങ്ങാന്‍ കഴിവില്ലാത്ത പാവപ്പെട്ട മുഴുവന്‍ ജനങ്ങള്‍ക്കും മാസ്‌ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഇതിനോടകം ഇന്ത്യയില്‍ സാധിക വിതരണം ചെയ്തത് ആകെ 35,000 മാസ്‌കുകള്‍ ആണ്.
ഗ്രാമീണരും പാര്‍ശ്വവത്കരിക്കപ്പെട്ടവരുമായ ജനങ്ങള്‍ക്ക് വേണ്ടിയാണ് ഇവരുടെ പോരാട്ടം. 'മാസ്‌ക് ടു മാസസ്' എന്ന ക്യാമ്പയിനിലൂടെയാണ് സാധിക പണം സ്വരൂപിക്കുന്നത്. ലണ്ടനിലെ കിംഗ്‌സ് കോളേജില്‍നിന്നാണ് സാധിക നിയമബിരുദം നേടിയത്.

 

 

Latest News