Sorry, you need to enable JavaScript to visit this website.

കേന്ദ്ര സർക്കാറിനെതിരെ നീതി ആയോഗും, ഇന്ധനവില നിയന്ത്രിക്കണം

ന്യൂദൽഹി- ഇന്ത്യയിൽ ഇന്ധനവില വർധന നിയന്ത്രിക്കുന്നതിൽ കേന്ദ്ര സർക്കാർ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നീതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ. പെട്രോൾ, ഡീസൽ വിലക്കയറ്റം പിടിച്ചു നിർത്തേണ്ടതിന്റെ ബാധ്യത കേന്ദ്രസർക്കാരിനാണന്നും നിതി ആയോഗ് വ്യക്തമാക്കി. വിലനിർണ്ണായവകാശം എണ്ണ കമ്പനികൾക്കാണെങ്കിലും കേന്ദ്രസർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണം. ഇന്ധന വിലവർധനവിൽ കേന്ദ്രസംസ്ഥാന സർക്കാരുകളുടെ കൂട്ടായ ഇടപെടലുണ്ടാകണമെന്ന് ആർ.ബി.ഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നീതി ആയോഗിൽ നിന്നും നിർദേശമുണ്ടാകുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ ജനങ്ങൾ അനിശ്ചിതത്വത്തിൽ കഴിയുകയാണെന്നും ഇത് നാണ്യപ്പെരുപ്പത്തിന് ഇടയാക്കുമെ്‌നും റിസർവ് ബാങ്ക് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നീതി ആയോഗും രംഗത്തെത്തിയത്.
 

Latest News