തൃശൂർ- കൊടകര കുഴൽപ്പണക്കേസിലെ മുഖ്യപ്രതി രഞ്ജിത്ത് കുഴൽപ്പണം കവർച്ച ചെയ്ത ശേഷം സഹായത്തിനായി വിളിച്ചത് സി.പി.എം പ്രവർത്തകനെ. രണ്ടു ബി.ജെ.പി പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സി.പി.എം പ്രവർത്തകൻ റെജിലിനെയാണ് രഞ്ജിത്ത് വിളിച്ചത്. കവർച്ച പണത്തിൽനിന്ന്ും രണ്ടു ലക്ഷം രൂപയാണ് ഇയാൾ റെജിലിന് നൽകിയത്. രഞ്ജിത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ചതിൽ നിന്നാണ് കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശിയായ റെജിലിലേക്ക് അന്വേഷണം എത്തിയത്.
അതിനിടെ, ബി.ജെ.പിയെയും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെയും കൂടുതൽ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. തൃശൂരിൽ മത്സരിച്ച സുരേഷ് ഗോപിയെയും അന്വേഷണ സംഘം ഉടൻ ചോദ്യം ചെയ്യും. എന്നാൽ കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നവരെല്ലാം സമാനമായ മൊഴികളാണ് നൽകുന്നത്. മൊഴി പഠിപ്പിക്കാൻ മുതിർന്ന അഭിഭാഷകരെയാണ് ബി.ജെ.പി ചുമതലപ്പെടുത്തിയത്. ുണ്ടെന്നും കെ മുരളീധരൻ ആരോപിച്ചു. പുറത്തു വന്നത് ബിജെപിയുടെ പണ ഇടപാടിലെ ഒരംശം മാത്രമാണെന്നും സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കേന്ദ്ര ഏജൻസി അന്വേഷിച്ചാൽ എന്താകുമെന്ന് അറിയാമല്ലോ എന്ന് ചോദിച്ച കോടിയേരി, സുന്ദരയുടെ വെളിപ്പെടുത്തലും അന്വേഷണ വിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു. കൊടകര കുഴൽപ്പണം ഇടപാടിൽ പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും സിപിഐഎമ്മും രംഗത്തെത്തിയത്.