VIDEO കബാബ് ചുട്ടു,സൂപ്പര്‍ കാര്‍ രക്തമൊഴുക്കി; വൈറലായി വീഡിയോ

ബെയ്ജിംഗ്-ചൈനക്കാരന്‍ കബാബ് ചുടാന്‍ ഉപയോഗിച്ച ലംബോര്‍ഗിനി സൂപ്പര്‍ കാര്‍ കത്തി. കാറിന് തീപിടിച്ച് മുഴുവന്‍ കത്താത്തത് ഭാഗ്യം.
കാറിന്റെ എഗ്‌സോസ്റ്റ് ഉപയോഗിച്ച് കബാബ് ചുടാന്‍ ശ്രമിച്ചതാണ് വിനയയാത്.
സൂപ്പര്‍ കാറിന്റെ ബാക്ക് എഞ്ചിന്‍ കമ്പാര്‍ട്ട്‌മെന്റില്‍നിന്ന് തീയും പുകയും ഉയരുന്ന വീഡിയോ  സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ചുവപ്പ് കൂളന്റ് ലിക്വിഡ് വാഹനത്തില്‍നിന്ന് പുറത്തേക്കുവരുന്നതും വീഡിയോയില്‍ കാണാം.
ഒരു ബാര്‍ബിക്യൂ വാങ്ങിയാല്‍ പോരേ ചങ്ങാതീ, കബാബ് ചുട്ടപ്പോള്‍ ലംബോ രക്തമൊഴുക്കി തുടങ്ങിയ കമന്റുകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.

 

Latest News