ഗ്രൂപ്പുകള്‍ വഴി കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ സ്വീകരിച്ചവരിലേക്കും അന്വേഷണം

വണ്ടൂര്‍- കൊച്ചു കുട്ടികളുടേതുള്‍പ്പെടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയില്‍ വാങ്ങി.
മലപ്പുറം തിരുവാലി പുന്നപ്പാല കോക്കാടന്‍ ഷറഫലിയെയാണ് (25) വണ്ടൂര്‍ സി.ഐ വി.ബാബുരാജന്‍ മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയത്. ഇയാള്‍ അഡ്മിനായ ഇരുപതിലധികം ഗ്രൂപ്പുകള്‍ സംബന്ധിച്ച വിവരങ്ങളാണ് പോലീസ് തേടുന്നത്.
ഗ്രൂപ്പംഗങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്നാവിശ്യപ്പെട്ട് അമേരിക്കയിലുള്ള ടെലഗ്രാം ആപ്പിന്റെ കേന്ദ്രത്തിലേക്ക് പോലീസ് സന്ദേശച്ചിട്ടുണ്ട്. ഇത്തരം ചാനലുകളുപയോഗിച്ച ഇയാള്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കിയിട്ടുണ്ടോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇത്തരം പതിനായിരക്കണക്കിനു വീഡിയോകള്‍ സൂക്ഷിച്ചിരുന്ന പ്രതി ഇതു വാണിജ്യാടിസ്ഥനത്തില്‍ പ്രചരിപ്പിക്കാന്‍ പദ്ധതിയിട്ടുണ്ടാകാമെന്നാണ് പോലീസ് കരുതുന്നത്. ഗ്രൂപ്പില്‍ പരസ്പരം പരിചയമില്ലാത്തവരാണ് ഭൂരിഭാഗവുമെന്ന് കണ്ടെത്തിയിരുന്നു. അപരിചിതര്‍ക്ക് ഇത്തരം ദൃശ്യങ്ങള്‍ കൈമാറ്റം ചെയ്യപ്പെട്ടതിലൂടെ പണമായിരുന്നു ഇയാള്‍ ലക്ഷ്യം വെച്ചിരുന്നതെന്നാണ് പോലീസ് കരുതുന്നത്. @aswomekerala എന്ന ഐ.ഡിയിലുള്ള ഗ്രൂപ്പ് അഡ്മിന്‍ ഷറഫലിയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പൂമ്പാറ്റ ഗ്രൂപ്പ് നിരീക്ഷണത്തിലാണെന്നറിഞ്ഞതോടെ ഇതു ഡിലീറ്റ് ചെയ്ത് നാടന്‍ തുണ്ടുകള്‍, ഗേസെക്‌സ് ഇഷ്ടപ്പെടുന്നവര്‍ തുടങ്ങി നിരവധി ഗ്രൂപ്പുകളുണ്ടാക്കിയാണ് ഇയാള്‍ വീഡിയോകള്‍ പ്രചരിപ്പിച്ചിരുന്നത്.

 

 

 

Latest News