Sorry, you need to enable JavaScript to visit this website.

സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

ന്യൂദല്‍ഹി- റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്‌നിക് V കോവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിന് പുനെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ അനുമതി നല്‍കി. പരിശോധന, പരീക്ഷണം, വിശകലനം എന്നിവയ്ക്കായി നിശ്ചിത ഉപാധികളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്. റഷ്യയിലെ ഗമലേയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡമോളജി ആന്റ് മൈക്രോ ബയോളജിയുമായി സഹകരിച്ചാണ് സിറം സ്പുട്‌നിക് നിര്‍മിക്കുക. ഗമലേയ റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് സ്പുട്‌നിക് വാക്‌സിന്‍ വികസിച്ചത്. ഈ വാക്‌സിന്‍ അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി ലഭിച്ചത് ഏപ്രിലില്‍ ആയിരുന്നു. ഇപ്പോള്‍ അഞ്ച് മരുന്ന് കമ്പനികള്‍ക്ക് സ്പുട്‌നിക് വാക്‌സിന്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ അനുമതി ഉണ്ട്. 

ഓക്‌സ്‌ഫെഡ് യൂണിവേഴ്‌സിറ്റിയും മരുന്നു കമ്പനിയായ ആസ്ട്ര സെനകയും സംയുക്തമായി വികസിപ്പിച്ച ഓക്‌സ്‌ഫെഡ് ആസ്ട്രസെനക വാക്‌സിന്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. കോവിഷീല്‍ഡ് എന്ന പേരിലാണ് ഈ വാക്‌സിന്‍ സീറം ഇന്ത്യയില്‍ വിപണനം ചെയ്യുന്നത്. യുഎസില്‍ അനുമതി കാത്തിരിക്കുന്ന നൊവവാക്‌സ് വാക്‌സിനും സിറം നിര്‍മ്മിക്കുന്നുണ്ട്. 

Latest News