റിയാദ്- അല്‍ഖുവയ്യയിലുണ്ടായ വാഹനാപകടത്തില്‍ പാലക്കാട് സ്വദേശി മരിച്ചു. ചളവറ സ്വദേശി അമ്പലപ്പറമ്പില്‍ മുഹമ്മദ് ബഷീര്‍ (44) ആണ് മരിച്ചത്. റിയാദില്‍ നിന്ന് ജിദ്ദയിലേക്കുള്ള യാത്രാമധ്യേ അല്‍ഖുവയ്യയില്‍ ഇന്ന് ഉച്ചക്ക് ശേഷമാണ് അപകടമുണ്ടായത്.
ജിദ്ദയിലേക്ക് ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇദ്ദേഹത്തിന്റെ കാറും അത്യാവശ്യ സാധനങ്ങളുമടക്കം കമ്പനിയുടെ തന്നെ ട്രെയ്‌ലറില്‍ ജിദ്ദയിലേക്ക് പോവുമ്പോഴാണ് അപകടം. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ട്രെയ്‌ലര്‍ മാര്‍ബിള്‍ കൊണ്ടുപോകുകയായിരുന്ന മറ്റൊരു ട്രെയിലറിന് പിന്നിലിടിച്ച് തീപിടിക്കുകയായിരുന്നു. മൃതദേഹം കത്തിക്കരിഞ്ഞിട്ടുണ്ട്. 18 വര്‍ഷമായി റിയാദിലാണ് ജോലി ചെയ്യുന്നത്. ഡ്രൈവറായ ശ്രീലങ്കക്കാരനും പരിക്കേറ്റിട്ടുണ്ട്. മൃതദേഹം റിയാദില്‍ ഖബറടക്കുന്നതിന് കമ്പനി പ്രതിനിധിയായ ശമീര്‍ പുത്തൂര്‍, റിയാദ് കെ.എം.സി.സി വെല്‍ഫയര്‍ വിംഗ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, അല്‍ഖുവയ്യ കെ.എം.സി.സി പ്രതിനിധികള്‍ രംഗത്തുണ്ട്.

പരേതരായ മണ്ണഴി ദുറാവു, തിത്തുമ്മ എന്നവരുടെ മകനാണ്. ഭാര്യ സഫിയ മക്കള്‍: മുബഷിറ, മുര്‍ഷിദ, മുഹമ്മദ് മുബഷിര്‍. സഹോദരങ്ങള്‍ മമ്മി, ഹംസ, മുഹമ്മദലി, അബ്ദുnd] ഗഫൂര്‍, അഷ്റഫ്, ഖദീജ, സൈനബ, ഹലീമ, സുലൈഖ, ഷെജിലാബി.







