തിരുവനന്തപുരം- കള്ളപ്പണ കേസിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ദിപിനെ ചോദ്യം ചെയ്യും. കൊടകര കുഴൽപ്പണ കേസിലാണ് ചോദ്യം ചെയ്യൽ. ഇതോടെ സുരേന്ദ്രന് കേസിലുള്ള നേരിട്ടുള്ള ബന്ധം കണ്ടെത്താനാകും എന്നാണ് പോലീസ് കരുതുന്നത്. അധികം വൈകാതെ സുരേന്ദ്രനെയും പോലീസ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകി. നാളെ രാവിലെ പത്തിന് തൃശൂര്‍ പോലീസ് ക്ലബ്ബിൽ എത്താനാണ് നോട്ടീസ്.






